കെഎം ബഷീറിന്റെ മരണം; സര്‍ക്കാര്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വി ഡി സതീശൻ. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു. എന്തുകൊണ്ടാണ് പത്രപ്രവർത്തക യൂണിയൻ ഇതിനോട് പ്രതികരിക്കാത്തത്? കെ എം ബഷീറിന്‍റെ മരണം കേരളത്തിലെ ജനങ്ങളുടെ മനസ്സിനെ പിടിച്ചുകുലുക്കിയ സംഭവമാണ്. കേരളം അത് മറന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. "പത്രപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ കൊലപാതകത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. ശ്രീറാമിനെ രക്ഷിക്കാൻ തുടക്കം മുതൽ തന്നെ സർക്കാർ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതേതുടർന്ന് ജില്ലാ മജിസ്ട്രേറ്റിന്‍റെ അധികാരത്തോടെ അദ്ദേഹത്തെ ഒരു തസ്തികയിൽ നിയമിച്ചു. ആ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടു. സർക്കാറിന് ആവശ്യമുള്ള വ്യക്തിയായതിനാൽ കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കളക്ടറായി നിയമിക്കുകയും ന്യായീകരിക്കുകയും ചെയ്തത്", സതീശൻ പറഞ്ഞു.