ഷാരോൺ രാജിന്‍റെ മരണം; ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: ഷാരോൺ രാജിന് വിഷം നൽകിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേർത്തു. അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും പൊലീസ് കസ്റ്റഡിയിലാണ്. തെളിവുകൾ നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഷാരോണിന്‍റെ അമ്മയ്ക്കും അമ്മാവനും ഇതിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.