സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു; കൊവിഡ് വ്യാപനത്തില്‍ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ നിലയ്ക്ക് വർക്ക് ഫ്രം ഹോം പിന്‍വലിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കാനുള്ള സർക്കാരിന്റെ ഈ ഉത്തരവ്. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്.
സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ഇനിമുതൽ മുഴുവൻ തോതിൽ പ്രവർത്തിക്കാം. ഉത്തരവ് ഇന്നുതന്നെ പ്രാബല്യത്തിലായതിനാൽ നാളെ മുതലായിരിക്കും മുഴുവൻ സ്ഥാപനങ്ങളും പൂർണതോതിൽ സാധാരണ നിലയിലേക്ക് മടങ്ങുക.