ചൂലൂർ അരയം പറമ്പിൽ ശ്രീ കണ്ണുമുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

ചൂലൂർ: അരയം പറമ്പിൽ ശ്രീ കണ്ണുമുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ മഹാഗണപതി ഹോമം, കലശാഭിഷേകം, ശീവേലി, ഉച്ചപൂജ, മുത്തപ്പന് കളം, വൈകീട്ട് എഴുന്നള്ളിപ്പ്, ദീപാരാധന, വർണ്ണമഴ സഹസ്രനാമാർച്ചന, അത്താഴപൂജ, തായമ്പക, കർണ്ണയക്ഷിക്ക് കളം, ഗുരുതി തർപ്പണം എന്നിവ നടന്നു.