കഴിമ്പ്രം ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു
കഴിമ്പ്രം ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ അഭിഷേകം, മഹാഗണപതിഹോമം, ഉഷപൂജ, പന്തീരടി പൂജ, ശീവേലി,നടയ്ക്കൽ പറ, നവകം, പഞ്ചഗവ്യം, രുദ്രാഭിഷേകം, ഉച്ചക്ക് ക്ഷേത്രനടയിൽ കാവടിയാട്ടം, പ്രസാദ ഊട്ട് എന്നിവ നടന്നു. വൈകീട്ട് എഴുന്നള്ളിപ്പ്, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, തായമ്പക, അത്താഴപൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ നാരായണൻ കുട്ടി ശാന്തി മുഖ്യ കാർമ്മികനായി.ക്ഷേത്രം പ്രസിഡണ്ട് സുരേഷ്ബാബു, പ്രതീഷ് ശാർക്കര, ഷാജ് ശാർക്കര, ഷാജി ശാർക്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.