വലപ്പാട് കുന്നുങ്ങൽ ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം
വലപ്പാട്: വലപ്പാട് ബീച്ച് കുന്നുങ്ങൽ ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, വിശേഷാൽ പൂജകൾ, അന്നദാനം, വീരഭദ്രസ്വാമിക്ക് രൂപക്കളം, വൈകീട്ട് ദീപാരാധന, ദേവാനന്ദ മേളങ്ങൾ, വർണ്ണമഴ, ദേവിക്ക് രൂപക്കളം, ഗുരുതി തർപ്പണം, മംഗള പൂജ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെമ്മാലിൽ നാരായണൻകുട്ടി ശാന്തി മുഖ്യകാർമ്മികനായിരുന്നു.