ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; ഇന്നും നാളെയും കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ഇന്നും നാളെയും കേരളത്തിൽ മഴയ്ക്ക് സാധ്യത. തെക്കൻ,മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ കിഴക്ക് ബംഗാൾ ഉൾക്കടലിൽ തിരുവനന്തപുരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം നാളെയോടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശ്രീലങ്കയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.