22 കോടി രൂപയുടെ ആഡംബര വസതി സ്വന്തമാക്കി ദീപിക പദുക്കോണും രൺവീർ സിങ്ങും
താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും കോടികൾ ചെലവഴിച്ച് പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയതായി ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2.25 ഏക്കർ വിസ്തൃതിയുളള സ്ഥലത്ത് പണി കഴിപ്പിച്ച 18,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര വസതിയാണ് ബോളിവുഡ് താര ദമ്പതികൾ സ്വന്തമാക്കിയത്. സ്ക്വയർ ഫീറ്റിന് 12,000 രൂപയാണ്. 72 കോടിയാണ് പുതിയ വീടിനായി ദമ്പതികൾ ചെലവഴിച്ചത്.
അഞ്ച് ബെഡ്റൂമുകളാണ് പുതിയ വീട്ടിലുള്ളത്. കിഹിം ബീച്ചിൽ നിന്ന് 10 മിനിറ്റ് യാത്രയാണ് അലിബാഗിലെ ബംഗ്ലാവിലേക്കുള്ളത്. എവർസ്റ്റോൺ ഗ്രൂപ്പ് മേധാവി രാജേഷ് ജഗ്ഗിയിൽ നിന്നാണ് ദമ്പതികൾ വീട് വാങ്ങിയതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ദീപികയ്ക്കും രൺവീറിനും പുറമേ ഷാരൂഖ് ഖാനും അലിബാഗിൽ ബംഗ്ലാവുണ്ട്. മുംബൈയിൽ നിന്ന് മുക്കാൽ മണിക്കൂർ യാത്രയുണ്ട് അലിബാഗിലേക്ക്.
കബിർ ഖാൻ സംവിധാനം ചെയ്യുന്ന 83 ആണ് താരദമ്പതികളുടേതായി ഇനി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിനെയാണ് ചിത്രത്തിൽ രൺവീർ സിങ്ങ് അവതരിപ്പിക്കുന്നത്.