രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; സൂറത്ത് ജഡ്ജിയുടെ സ്ഥാനക്കയറ്റം വിവാദത്തിൽ

ന്യൂഡൽഹി / പട്ന: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ ഉത്തരവ് പുറപ്പെടുവിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച് എച്ച് വർമ്മയെ ജില്ലാ ജഡ്ജിയായി നിയമിക്കുന്നതിന് മുന്നോടിയായുള്ള സെലക്ട് ലിസ്റ്റ് പുറത്തുവിട്ടത് വിവാദത്തിൽ. സർവീസിലെ മുതിർന്ന സിവിൽ ജഡ്ജിമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പട്ടികയാണിത്. ഈ മാസം 23നാണ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് രണ്ടാഴ്ച മുമ്പുള്ളതായിരുന്നു പട്ടിക. 68 പേരുടെ പട്ടികയിൽ 58-ാം സ്ഥാനത്തുള്ള വർമ്മയ്ക്ക് 200 ൽ 127 മാർക്ക് ഉണ്ട്. അന്തിമ നിയമന വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും ഉടൻ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിക്കെതിരായ ഉത്തരവിനുള്ള പ്രതിഫലമാണിതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

Related Posts