ഇന്ത്യക്കെതിരായ തോല്‍വി; ന്യൂസിലൻഡിന് ഏകദിനത്തിലെ ഒന്നാം റാങ്ക് നഷ്ടമായി
റായ്പുര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം തോറ്റതോടെ ന്യൂസിലൻഡിന് ഐസിസി ഏകദിന ടീം റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലൻഡിനെ പിന്തള്ളി ഇംഗ്ലണ്ടാണ് ഒന്നാമതെത്തിയത്. കിവീസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിലും ന്യൂസിലൻഡ് പരാജയപ്പെട്ടിരുന്നു. റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിന് മുമ്പ് 115 റേറ്റിങ് പോയിന്‍റുമായി ന്യൂസിലൻഡ് ഒന്നാമതായിരുന്നു. 113 പോയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 112 പോയിന്‍റുമായി ഓസ്ട്രേലിയ മൂന്നാമതും 111 പോയിന്‍റുമായി ഇന്ത്യ നാലാമതുമായിരുന്നു. നിലവിൽ 113 പോയിന്റുമായി ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.