സംസ്ഥാനത്ത് ഇനി ഡിഗ്രി 4 വർഷം; പരിഷ്കാരം അടുത്ത വർഷം മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പരിഷ്ക്കരണത്തിനൊരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം 4 വർഷമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിക്കുലം കമ്മിറ്റി പരിഷ്ക്കരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയും ഇതു സംബന്ധിച്ച നിർദേശം നൽകി.