ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം; കിലോമീറ്റരോളം ഓടി യുവാവിന്‍റെ പ്രതിഷേധം
ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം വരുന്നതിൽ പ്രതിഷേധിച്ച് യുവാവ് ദേശീയ പതാകയുമായി 350 കിലോമീറ്റർ ഓടി പ്രതിഷേധിച്ചു. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കാണ് സുരേഷ് ഭിച്ചാർ എന്ന 24 കാരൻ ഓടിയത്.
50 മണിക്കൂർ സമമയമെടുത്താണ് ഭിച്ചാർ രാജസ്ഥാനിൽ നിന്ന് ഡൽഹിയിൽ ഓടിയെത്തിയത്. തനിക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്നും ഭിച്ചാർ പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ആവേശം വർധിപ്പിക്കാനാണ് തൻ ഡൽഹിയിലേക്ക് ഓടിയെത്തിയതെന്നും യുവാവ് കൂട്ടിചേർത്തു.