ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

മുൻ ജെ എൻ യു വിദ്യാർഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹിയിലെ കോടതി. 2020 സെപ്തംബർ 14-ന് അറസ്റ്റിലായ അദ്ദേഹം ഡൽഹിയിലെ തിഹാർ ജയിലിൽ തടവിലാണ്. ഉമർ ഖാലിദിൻ്റെ അഭിഭാഷകൻ്റെയും പ്രോസിക്യൂഷൻ്റെയും വാദം കേട്ടശേഷം മാർച്ച് മൂന്നിന് അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ഉത്തരവ് മാറ്റി വെച്ചിരുന്നു.

53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് ഉമർ ഖാലിദ് എന്നാണ് പ്രോസിക്യൂഷൻ വാദം. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഉമർ ഖാലിദിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ഡൽഹി കലാപത്തിന്റെ ഗൂഢാലോചനാ കേസിൽ 18 പേരാണ് പ്രതികൾ. ഇതുവരെ 6 പേർക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.

Related Posts