ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജി സ്വീകരിച്ചു. സിബിഐയുടെ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മനീഷ് സിസോദിയയുടെ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശം നൽകിയത്. സിസോദിയയുടെ ഹർജി കേൾക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി പറഞ്ഞു. കോടതി നിർദേശത്തെ തുടർന്ന് സിസോദിയ ഹർജി പിൻവലിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവച്ചതായി പ്രഖ്യാപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്.