ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സി ബി ഐ റെയ്ഡ്
ഡൽഹി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി ബി ഐ യുടെ റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റെയ്ഡ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. വ്യാപക വിമര്‍ശനങ്ങളും ഇതിനെതിരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് റെയ്ഡ്. എന്‍ സി ആര്‍ മേഖലയിലെ ഇരുപതോളം സ്ഥലങ്ങളിൽ സി ബി ഐ പരിശോധന നടത്തുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിസോദിയ നിഷേധിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ആരോപിച്ചു.