ഡൽഹി മദ്യനയ കേസ്; ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സിസോദിയ ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്ന് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മാധ്യമപ്രവർത്തകർക്ക് ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി ഫെബ്രുവരി 19ന് ഹാജരാകാൻ സിസോദിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹി ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കൂടിയായ അദ്ദേഹം ഒരാഴ്ച സമയം തേടി. തുടർന്നാണ് സി.ബി.ഐ സമയം നീട്ടിയത്.