ബിഎസ് 3, ബിഎസ് 4 ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഡൽഹി
ന്യൂഡല്‍ഹി: സിറ്റി പോലീസിന്‍റെ സഹായത്തോടെ ബിഎസ് 3, ബിഎസ് 4 ഡീസൽ ഫോർ വീലർ വാഹനങ്ങൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഡൽഹി ഗതാഗത വകുപ്പ് 120 എൻഫോഴ്സ്മെന്‍റ് ടീമുകളെ വിന്യസിച്ചു. നഗരത്തിലെ വായു മലിനീകരണത്തിന്‍റെ തോത് ഉയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിർമ്മാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം, എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് നിയന്ത്രണം എന്നിവ നടപ്പിലാക്കാൻ കേന്ദ്ര എയർ ക്വാളിറ്റി കമ്മിറ്റി ദേശീയ തലസ്ഥാന മേഖലയിലെ അധികാരികൾക്ക് നിർദ്ദേശം നൽകി.