സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ജാ​ഗ്രത കൈവിടരുതെന്ന് ആരോ​ഗ്യവകുപ്പ്

സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി പടരുകയാണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകുകളുടെ ഉറവിടം നശിപ്പിച്ച് ഡ്രൈ ഡേ ആചരിക്കാനും ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൂത്താടികളുടെ സാന്നിധ്യം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവ പറമ്പിലുണ്ടെങ്കിൽ നീക്കണം. വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ജലസംഭരണികൾ തുടങ്ങിയവ കൊതുക് കടക്കാത്തരീതിയിൽ പൂർണമായും മൂടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

Related Posts