ഡെന്മാർക്ക് ഓപ്പൺ വനിതാ ഡബിൾസ്; ട്രീസ–ഗായത്രി സഖ്യം രണ്ടാം റൗണ്ടിൽ
ഒഡെൻസ്: ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും രണ്ടാം റൗണ്ടിൽ. ഡെന്മാർക്കിൻ്റെ അലക്സാണ്ട്ര ബോയേ-അമേലി മാഗ്ലാൻഡ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ട്രീസ–ഗായത്രി സഖ്യം 2–ാം റൗണ്ടിലെത്തിയത്. സ്കോർ: 21-15, 21-15. പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ കിഡംബി ശ്രീകാന്തും ആദ്യ മത്സരം വിജയിച്ചു. ഹോങ്കോങ്ങിന്‍റെ ലോങ് ആംഗസിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോർ: 17-21, 21-14, 21-12. ശ്രീകാന്ത് അഞ്ച് വർഷം മുൻപ് ഈ ചാമ്പ്യൻഷിപ്പിൽ ജേതാവായിട്ടുണ്ട്.