കേരളത്തില്‍ ആദ്യമായാണ് കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ നേതൃത്വത്തിൽ ഇത്തരം പദ്ധതി നടപ്പാക്കുന്നത് .
തൃശൂര്‍ നഗരത്തില്‍ ഡ്രോണ്‍ സാനിറ്റൈസേഷനുമായി കോര്‍പ്പറേഷന്‍ .
കൊവിഡ്-19 ന്‍റെ വ്യാപനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുന്നതിന് തൃശൂര്‍ കോര്‍പ്പറേഷന്‍ അത്യാധുനികവും നൂതനവുമായ സാങ്കേതിക വിദ്യയായ ഡ്രോണ്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സാനിറ്റൈസേഷന്‍ ആരംഭിച്ചു.
കേരളത്തില്‍ ആദ്യമായാണ് കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ നേതൃത്വത്തിൽ ഇത്തരം പദ്ധതി നടപ്പാക്കുന്നത് .
കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ ജനങ്ങള്‍ വന്നു പോകുന്ന ഇടങ്ങളായ വടക്കെ ബസ് സ്റ്റാന്‍റ്, ശക്തന്‍ സ്റ്റാന്‍റ്, മാര്‍ക്കറ്റുകള്‍, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം ഈ പദ്ധതി നടപ്പിലാക്കുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനമാണ് സൗജന്യമായി കോര്‍പ്പറേഷനു വേണ്ടി ഇത്തരത്തില്‍ സാനിറ്റൈസേഷന്‍ നടത്തി നൽകുന്നത് . 12 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഡ്രോണ്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പ്രദേശം കുറഞ്ഞ സമയംകൊണ്ട് സാനിറ്റൈസേഷന്‍ ചെയ്യുന്നതിന് സാധിക്കുന്നതാണ്. അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപ്പോക്ലോറൈഡും, സില്‍വര്‍ നൈട്രേറ്റ് ലായനിയുമാണ് ഉപയോഗിക്കുന്നത്. ശക്തന്‍ നഗറിലെ ബസ് സ്റ്റാന്‍റില്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ ഈ സംരംഭത്തിന് തുടക്കം കുറിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ.ഷാജന്‍, വര്‍ഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സണ്‍, കൗണ്‍സിലര്‍മാരായ സി.പി.പോളി, പൂര്‍ണ്ണിമ സുരേഷ്, സെക്രട്ടറി വിനു.സി.കുഞ്ഞപ്പന്‍, അഡീഷണല്‍ സെക്രട്ടറി അരുണ്‍കുമാര്‍.വി.സി. എന്നിവര്‍ സന്നിഹിതരായിരുന്നു.