'ഓറഞ്ച് ദി വേൾഡ് സിഗ്നേച്ചർ' ക്യാമ്പയിൻ സംഘടിപ്പിച്ച് വനിതാ ശിശു വികസന വകുപ്പ്

വലപ്പാട് : വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ഇൻറർനാഷണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് വയലൻസ് അഗൈൻസ്റ്റ് വുമൺ 'ഓറഞ്ച് ദി വേൾഡ് സിഗ്നേച്ചർ' ക്യാമ്പയിൻ വലപ്പാട് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് ഉദ്ഘാടനം ചെയ്തു. ഇന്ന് സാമൂഹ്യമാധ്യമങ്ങളുടെ അകത്തും പുറത്തും പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്കെതിരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 മുതൽ ഡിസംബർ 10 മനുഷ്യാവകാശ ദിനം വരെ പതിനാറ് ദിവസം നീണ്ടുനിൽക്കുന്ന ഒരു അന്താരാഷ്ട്ര ക്യാമ്പയിനാണ് 'ഓറഞ്ച് ദി വേൾഡ് സിഗ്നേച്ചർ'. ആദ്യത്തെ വിമൻസ് ഗ്ലോബൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവർത്തകരാണ് 1991ൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഈ വർഷം ക്യാമ്പയിന്റെ 30-ാം വാർഷികം ആഘോഷിക്കുന്നു. വനിതാ ശിശു വികസന വകുപ്പാണ് വലപ്പാട് ഗ്രാമപഞ്ചായത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. നിരവധി ആളുകൾ ഒപ്പിട്ടുകൊണ്ട് ക്യാമ്പയിന്റെ ഭാഗമായി .

Related Posts