കള്ളപ്പണ നിക്ഷേപം; ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും ഓഫീസുകളിലുമടക്കം 70 ഇടങ്ങളിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. കൊച്ചി, കോഴിക്കോട്, കൊയിലാണ്ടി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. എല്ലായിടത്തും ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ആദായനികുതി വകുപ്പിന്‍റെ കൊച്ചി, ചെന്നൈ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഫാരിസ് അബൂബക്കറിന്‍റെ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഭൂമിയിടപാടുകളാണ് പരിശോധിക്കുന്നത്.

Related Posts