കൃഷി നാശം ; തക്കാളി വില കുതിക്കുന്നു

രാജ്യത്തുടനീളം തക്കാളിക്ക് വൻ വില വർധന . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു. കനത്ത മഴയെത്തുടർന്നുണ്ടായ കൃഷി നാശവും ഇന്ധന വില വർധനയുമാണ് വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതൽ 40 രൂപവരെയായിരുന്ന തക്കാളിക്ക് ഇപ്പോൾ കിലോ 100 മുതൽ 120 രൂപ വരെ നൽകേണ്ടി വരും. മൂന്ന് മടങ്ങിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയർന്നിട്ടുണ്ട്. ബീൻസ്, പയർ, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വർധിച്ചു. ആന്ധ്രാപ്രദേശിലും കർണാടകയിലും കുറച്ച് ദിവസമായി നിർത്താതെ മഴ പെയ്തത് വ്യാപക കൃഷി നാശത്തിന് കാരണമായിട്ടുണ്ട്. ഡിമാന്റിനനുസരിച്ചുള്ള തക്കാളി വിതരണം ചെയ്യാൻ പല ഉൽപാദകർക്കും സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കൃഷിനാശം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്.

Related Posts