ശബരിമലയിൽ സാഹചര്യം മുതലെടുക്കാൻ കച്ചവടക്കാരെ അനുവദിക്കില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡണ്ട്

ശബരിമലയിൽ കടകൾ തുറക്കാൻ ലേലത്തുകയിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാറെന്നും, സാഹചര്യം മുതലെടുക്കാൻ കച്ചവടക്കാരെ അനുവദിക്കില്ലെന്നും കൂടുതൽ തീർത്ഥാടകരെ എത്തിക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ പറഞ്ഞു.

ചുമതലയേറ്റശേഷം രാത്രിയോടെ തന്നെ സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡണ്ട് പുലർച്ചെ തന്നെ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി കടകളുടെ ലേലം സംബന്ധിച്ച കാര്യത്തിൽ ബോർഡിൻ്റെ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ സഹാചര്യം മുതലെടുക്കാനുള്ള കച്ചവടക്കാരുടെ താൽപര്യത്തിന് കൂട്ടുനിൽക്കാനാകില്ലെന്നും ദേവസ്വം പ്രസിഡണ്ട് പറഞ്ഞു. പരാമവധി സൗകര്യങ്ങളൊരുക്കിയുണ്ട്. പമ്പാസ്നാനത്തിനും, വിരിവെയ്ക്കുന്നതിനും, നീലിമല വഴിയുള്ള യാത്രയ്ക്കും ഇളവ് വേണം. ആവശ്യങ്ങൾ ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവരുടെ പരിഗണനയിലുണ്ടെന്നും അറിയിച്ചു.

Related Posts