എ രാജക്ക് ആശ്വാസം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത വിധിക്ക് സ്റ്റേ

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെടുന്ന ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാറിന്‍റെ ഹർജിയിലായിരുന്നു തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അസാധുവാക്കുന്നത്. ക്രിസ്ത്യൻ മതാചാരങ്ങൾ പിന്തുടരുന്ന രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.