നീന്തലിലെ മികച്ച പ്രകടനത്തിന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന ബൈജുവിന് ഡിജിപിയുടെ അനുമോദനം

തൃപ്രയാർ : നീന്തലിൽ താരമായ നിരഞ്ജനക്ക് ഡിജിപി യുടെ അനുമോദനം. തൃശൂരിൽ നടന്ന അക്വാറ്റിക് മത്സരങ്ങളിൽ മൂന്ന് വ്യക്തിഗത ഇനങ്ങളിലായി മികച്ച പ്രകടനം കാഴ്ച്ച വെച്ച് അഞ്ച് സ്വർണ്ണ മെഡലുകൾ നേടിയ നിരഞ്ജന ബൈജുവിനെയാണ് വലപ്പാട് നടക്കുന്ന പോലീസ് മീറ്റിനിടെ ഡിജിപി അനിൽകാന്ത് പുരസ്കാരം നൽകി ആദരിച്ചത്. തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെയും നിരഞ്ജനയെ അനുമോദിച്ചു. 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 50 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് നിരഞ്ജന സ്വർണ്ണം നേടിയിരുന്നത്. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന കൊടുങ്ങല്ലൂർ പോലീസ് എസ്എച്ച്ഒ ഇ.ആർ. ബൈജുവിന്റെയും കൂർക്കഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്കിലെ സീനിയർ ക്ലാർക്കായ മിനുവിന്റെയും മകളാണ്.

Related Posts