പങ്കാളികൾ എന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും വേണ്ടി ഞങ്ങളെടുത്ത തീരുമാനത്തെ ദയവായി ബഹുമാനിക്കൂ
18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു; സ്വകാര്യതയെ മാനിക്കണം; വേർപിരിയൽ പ്രഖ്യാപിച്ച് ധനുഷും ഐശ്വര്യയും

18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു. പങ്കാളികൾ എന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും തീരുമാനിച്ചതായാണ് ഇവർ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും വിവാഹമോചന വാർത്ത അറിയിച്ചത്. സ്വകാര്യതയെ മാനിക്കണമെന്നും ഇവർ അറിയിച്ചു.
ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പ്..
'പരസ്പരം സുഹൃത്തും പങ്കാളിയും മാതാപിതാക്കളും അഭ്യുദയകാംക്ഷികളുമായി 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും മനസിലാക്കലിൻറെയും പൊരുത്തപ്പെടലിൻറെയും ഒത്തുപോകലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ.'
2004 നവംബർ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലെ വിവാഹം. യത്രയും ലിംഗയുമാണ് മക്കൾ.