ദ്വിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പുനരുപയോഗ ഊര്‍ജ സ്രോതസുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ ജില്ലാതല ഫെസിലിറ്റേറ്റർമാര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ദ്വിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രാദേശികമായി അക്ഷയോര്‍ജ സാങ്കേതിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏജന്‍സി ഫോര്‍ ന്യൂ ആൻ്റ് റിന്യു വബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്‌നോളജിയും (അനെര്‍ട്ട്) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) ചേര്‍ന്ന് 2021 ആഗസ്റ്റ് 5, 6 തിയതികളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 5 രാവിലെ 9 മണിയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അനെര്‍ട് സി ഇ ഒ നരേന്ദ്രനാഥ് വേളൂരി സ്വാഗതവും കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ ആമുഖ പ്രഭാഷണവും അനെര്‍ട് അഡിഷ്ണല്‍ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ പി ജയചന്ദ്രന്‍ നായര്‍ നന്ദിയും പറയും.