ധീവരസഭ ഓണക്കോടി നൽകി

ഏങ്ങണ്ടിയൂർ : അഖില കേരള ധീവരസഭ ഏങ്ങണ്ടിയൂർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുദായ അംഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. കരയോഗം ഓഫിസിൽ വെച്ച് മുതിർന്ന അംഗം പരന്തൻ ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കരയോഗം ഭാരവാഹികളായ ഷണ്മുഖൻ. ഒ. എസ്, ചന്ദ്രശേഖരൻ സി. എസ്, പി. എം. വിദ്യാസാഗർ, യു. എം. സുബ്രഹ്‌മണ്യൻ, എ. കെ. വെങ്കിടേശൻ, പി. ഡി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന് തീരദേശവാസികൾക്ക് ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ കിറ്റ് നൽകി.

Related Posts