ഭീതിയൊഴിയാതെ ധോണി; വീണ്ടും കാട്ടാനയിറങ്ങി, നെൽകൃഷി നശിപ്പിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി ഏഴരയോടെയാണ് അരിമണി എസ്റ്റേറ്റിന് സമീപം ചൂലിപ്പാടത്ത് കാട്ടാന എത്തിയത്. നെൽവയലിൽ ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു. ഒരു തെങ്ങും ആന മറിച്ചിട്ടിട്ടുണ്ട്. പി ടി 7 നെ പിടികൂടി തൊട്ടടുത്ത ദിവസമാണ് വീണ്ടും ആനയിറങ്ങിയത്. പി.ടി. 7 ന് മയക്കുവെടി നൽകുമ്പോൾ ഒപ്പമുണ്ടായിരുന്ന മോഴയാന ആണോ എന്നാണ് നാട്ടുകാരുടെ സംശയം.