പ്രമേഹ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
തൃശൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 ന് ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജീവിതശൈലീ രോഗ നിവാരണ സമഗ്രചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭവയുടെ ഭാഗമായി സൗജന്യ പ്രമേഹനിർണ്ണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നാഷണൽ ആയുഷ്മിഷൻ ഡി പി എം ഡോ.എം എസ് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് കെ കെ ബിന്ദു, ആയുഷ്മാൻ ഭവ കൺവീനർ ഡോ.കെ സി പ്രശോഭ് കുമാർ, ആർ എം ഓ ഡോ.നിധിൻ പോൾ, ഡോ.ഹെജി ജോർജ്ജ്, ഡോ.സിനി ഇഗ്നേഷ്യസ്, എം എസ് ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു.
നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ.ധന്യാ മോൾ എ പി., യോഗാ ട്രെയിനർ കെ കെ ബിജോഷ് എന്നിവർ ബോധവൽക്കരണ ക്ലാസ്സെടുത്തു. പ്രമേഹവും ഭക്ഷണ രീതിയും, പ്രമേഹ ചികിത്സയിൽ ഹോമിയോപ്പതിയുടെ പങ്ക്, പ്രമേഹവും യോഗയും എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നത്.