കൊടകര ഗ്രാമ പഞ്ചായത്ത്‌; ഡയാലിസിസ് ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊടകര:

കൊടകര ഗ്രാമപഞ്ചായത്തിൽ 100 ദിന കർമ പരിപാടികളുടെ ഭാഗമായി നടത്തുന്ന കൊവിഡ് സമയ ഡയാലിസിസ് ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡയാലിസിസിന് വിധേയരാകുന്ന 21 രോഗികൾക്ക് പ്രതിമാസം 4000 രൂപ നിരക്കിൽ കൊവിഡ് കാല കൈത്താങ്ങായി നൽകുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. കൂടാതെ സ്ത്രീകൾകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനു രൂപീകരിച്ച ജാഗ്രത സമിതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഗ്രാമസഭകളുടെ മികച്ച സംഘാടനത്തിന് 2019 -20 വർഷത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശിയ പുരസ്‌കാരമായ നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്കാരം നേടിയ കൊടകര പഞ്ചായത്തിനെ മന്ത്രി അനുമോദിച്ചു.

അക്കാദമിക്ക് ലൈബ്രറി അസോസിയേഷന്റെ മികച്ച ലൈബ്രറേറിയനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ജയൻ അവണൂരിനെയും ചടങ്ങിൽ ആദരിച്ചു.

2019- 20 വർഷത്തിൽ ജനപങ്കാളിത്തത്തോടെ മികച്ച രീതിയിൽ ഗ്രാമസഭകൾ സംഘടിപ്പിച്ചതടക്കമുള്ള പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. കൊടകര ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഭിന്നശേഷി സ്കോളർഷിപ്പ് വിതരണം ചാലക്കുടി എം എൽ എ സനീഷ്‌കുമാർ ജോസഫ് നിർവഹിച്ചു.

ലൈഫ് ഭവന നിർമാണം തുടർച്ച പദ്ധതിയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് എം ആർ രഞ്ജിത്തും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത്‌ അംഗം സരിത രാജേഷും നിർവഹിച്ചു.

ചടങ്ങിൽ കൊടകര പഞ്ചായത്ത്‌ പ്രസിഡണ്ട് അമ്പിളി സോമൻ, വൈസ് പ്രസിഡണ്ട് കെ ജി രജീഷ്, സെക്രട്ടറി ജി സബിത, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടെസ്സി ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത്‌ അംഗം വി കെ മുകുന്ദൻ, കൊടകര പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട് പി ആർ പ്രസാദൻ, പഞ്ചായത്ത്‌ അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts