പുതിയ രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി വന്നതോടെ ആല്‍ഫയിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം17 ആയി.
എടമുട്ടം ആല്‍ഫാ പാലിയേറ്റീവില്‍ രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി സ്ഥാപിച്ചു.

എടമുട്ടം: എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്ററില്‍ പുതിയ രണ്ടു ഡയാലിസിസ്മെഷീനുകൾ കൂടി സ്ഥാപിച്ചു. വൃക്കരോഗികള്‍ സമൂഹത്തില്‍ ഏറ്റവും വേദന അനുഭവിക്കുന്നവരാണെന്നുംവേദനിക്കുന്നവർക്കൊപ്പം നിൽക്കുന്നത് അവരെ ദൈവികമായ പുണ്യകര്‍മമാണെന്നും സമര്‍പ്പണച്ചടങ്ങ്ഉദ്ഘാടനം ചെയ്തുകൊണ്ട് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു.
ഡയാലിസിസ് മെഷീനുകള്‍ സ്‌പോണ്‍സര്‍മാരായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി, ഷേര്‍ളി റപ്പായി, ദുബായ് കൊച്ചിന്‍ എംപയര്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് അശോക് പിള്ള, ചാര്‍ട്ടര്‍ പ്രസിഡണ്ട് ഡേവിഡ് വര്‍ഗീസ്എന്നിവര്‍ ചേര്‍ന്ന് കൈമാറി. ജലശുദ്ധീകരണ പ്ലാന്റ് കൊച്ചിന്‍ എംപയര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ കൈമാറി.
പുതിയ രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി വന്നതോടെ ആല്‍ഫയിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം17 ആയി. ഇതോടെ 150-ലേറെ ഡയാലിസിസുകള്‍ കൂടുതല്‍ ചെയ്യാനാവുമെന്നും പ്രതിമാസം 1000 ല്‍പ്പരംഡയാലിസിസ് നടത്തുന്ന കേന്ദ്രത്തില്‍ ഇനി മുതല്‍ മൂന്നു ഷിഫ്റ്റിലായി പ്രതിമാസം 1300 ഡയാലിസിസ്നടത്താനാകുമെന്നും ആല്‍ഫാ പാലിയേറ്റീവ് ചെയര്‍മാന്‍ കെ എം നൂറുദീന്‍ പറഞ്ഞു. എന്നാലും ആല്‍ഫയില്‍മാത്രം 60-ഓളം രോഗികള്‍ ഡയാലിസിസിനുള്ള വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്.
നിലവില്‍ 10 കോടിയ്ക്കടുത്താണ് ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം. 2050-ഓടെ ഇത് 31.9 കോടിയായിവര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ പലര്‍ക്കും ഡയാലിസിസ് ആവശ്യം വരും. വലിയവെല്ലുവിളിയാണ് ഇത് മുന്നോട്ടു വെയ്ക്കുന്നത്. ഇതിനെ നിസ്സാരമായി കാണരുതെന്നും രാജ്യമെമ്പാടും കൂടുതല്‍ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനായി കൂടുതല്‍ ഉദാരമതികള്‍ മുന്നോട്ടുവരണമെന്നും നൂറുദീന്‍കൂട്ടിച്ചേർത്തു.
ആല്‍ഫ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ കെ എം നൂറുദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ വലപ്പാട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഡി ഷിനിത മുഖ്യാതിഥിയായി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റിഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, വലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം മണി ഉണ്ണികൃഷ്ണന്‍, നാവിയോ ഷിപ്പിംഗ്ഡയറക്ടര്‍മാരായ സുനില്‍ കെ ബാലന്‍, സുനില്‍ മീരാസ, ആല്‍ഫ ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ്കൗണ്‍സിലിനെ പ്രതിനിധീകരിച്ച് കെ എ ഖദീജാബി എന്നിവര്‍ സംസാരിച്ചു. ഗവേണിംഗ് കൗണ്‍സില്‍അംഗങ്ങള്‍, ഹോസ്പീസ്, ലിങ്ക് സെന്റര്‍ ഭാരവാഹികള്‍, സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. പി എഫ്ജോയ് സ്വാഗതവും പി കെ ജയരാജന്‍ നന്ദിയും പറഞ്ഞു.