ഡീസലിനും പെട്രോളിനും വീണ്ടും വില കൂട്ടി
പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് വർധിപ്പിച്ചത്.
തൃശൂരിൽ ഒരു ലിറ്റർ പെട്രോളിന് 105.14 രൂപയും ഡീസലിന് 98.70 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 104.84 ഉം 98.33 ഉം ആയിരുന്നു.
സാധാരണക്കാരന്റെ നടുവൊടിച്ച് ഇന്ധനവിലകൾ കുതിച്ചുയരുന്നത് തുടർക്കഥയാവുകയാണ്. രണ്ടാഴ്ച കൊണ്ട് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയുമാണ് കൂടിയത്.