കേരള ലളിതകലാ അക്കാദമി സംസ്ഥാന കാർട്ടൂൺ പുരസ്‌കാരം ലഭിച്ച ദിൻരാജിനെ വലപ്പാട് പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു

കേരള ലളിതകലാ അക്കാദമി 2019 - 20 ലെ സംസ്ഥാന കാർട്ടൂൺ പുരസ്‌കാരം ലഭിച്ച ദിൻരാജിനെ വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സുധീർ പട്ടാലി, വാർഡ് മെമ്പർ പ്രഹർഷൻ, പു ക സ ഏരിയ കമ്മിറ്റി അംഗം അബ്‌ദുൾ മജീദ് തുടങ്ങിയവർ വീട്ടിലെത്തി ആദരം അർപ്പിച്ചു.

`രാജ ആൻഡ് മഹാരാജ` എന്ന ശീർഷകത്തിലുള്ള കാർട്ടൂൺ ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. 2008 - 2009 ലും 2016 - 17 ലും ലളിതകലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരം നേടിയിട്ടുണ്ട്.

തൃശൂർ ജില്ലയിലെ വലപ്പാട് എടമുട്ടം പാണ്ടാത്ത് കുമാരൻ മാസ്റ്ററുടെയും കാർത്യായനിയുടെയും മകനാണ്.1985 മുതൽ പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വരച്ചു തുടങ്ങി.(മനോരമ,മംഗളം,എക്സ്പ്രസ്സ് തുടങ്ങിയവ) 90 -91 കാലം വരെ ആനുകാലികങ്ങളിൽ വരച്ചു. പിന്നീട് ജോലി ആവശ്യത്തിനായി മുംബൈയിലേക്ക് പോയി. നാട്ടിൽ തിരിച്ചെത്തിയ ശേഷം 2020 മുതൽ വീണ്ടും ശക്‌തമായി രാഷ്‌ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി. ഇപ്പോൾ ഫ്രീലാൻസ് കാർട്ടൂണിസ്റ്റായി ജോലി ചെയ്യുന്നതിനൊപ്പം സ്റ്റുഡിയോ വർക്കുകളിലും വ്യാപൃതനാണ്. ഭാര്യ അർച്ചന ഏക മകൾ ദിയ പ്ലസ് വൺ വിദ്യാർത്ഥിയാണ് .

Related Posts