സംവിധായകന്‍ സന്ധ്യ മോഹന് വാഹനാപകടത്തില്‍ പരിക്ക്
തൃശൂര്‍: സംവിധായകന്‍ സന്ധ്യ മോഹന് വാഹനാപകടത്തില്‍ പരിക്ക്. വാഹനാപകടത്തില്‍ സന്ധ്യ മോഹന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. പെരിഞ്ഞനത്ത് ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന സന്ധ്യ മോഹന്‍, ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി ഗീത പുഷ്പന്‍ , ട്രാവലറിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ നാല് പേര്‍ക്കുമാണ് പരിക്കേറ്റത്. സന്ധ്യ മോഹനെയും ഗീതാ പുഷ്പനെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ട്രാവലറിലുണ്ടായിരുന്നവരെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സന്ധ്യാ മോഹന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
പുന്നയ്ക്ക ബസാര്‍ ആക്ട്‌സ് പ്രവര്‍ത്തകരും ചളിങ്ങാട് ശിഹാബ് തങ്ങള്‍ ആംബുലന്‍സ് പ്രവര്‍ത്തകരുമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.