സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തിരോധാന കേസുകളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം കഴിഞ്ഞ ആറ് മാസത്തിനിടെ 6,544 പേരെയാണ് കേരളത്തിൽ കാണാതായത്. 2021ൽ 9713 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020 ൽ 8,742 മാൻ മിസ്സിംഗ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. 2019ൽ 12,802 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തെളിയാത്ത തിരോധാന കേസുകളിൽ ഭൂരിഭാഗവും മലബാറിലാണ്. ഇർഷാദിനെ തട്ടികൊണ്ടുപോയ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ 54 കേസുകളാണ് ഉള്ളത്.