വലപ്പാട്, കഴിമ്പ്രം നോർത്ത് ഡി വി എൻ എൽ പി സ്കൂളിൽ 'വായന വസന്തം' പദ്ധതിയിലൂടെ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി
വലപ്പാട് : പഠനപ്രവത്തനങ്ങളുടെ അനിവാര്യ ഭാഗമാകാണും വിപുലമായ വായനാനുഭവങ്ങൾ സൃഷ്ടിക്കാനും 'വായന വസന്തം' പദ്ധതിയിലൂടെ വലപ്പാട് , കഴിമ്പ്രം നോർത്ത് ഡി വി എൻ എൽ പി സ്കൂളിൽ കുട്ടികൾക്ക് പുസ്തക വിതരണം വാർഡ് മെമ്പർ പ്രഹർഷൻ കെ കെ ഉദ്ഘടാനം ചെയ്തു.
വായനയെ പ്രോത്സാഹിപ്പിക്കലും സാംസ്കാരികമായി ഉയർന്ന അവബോധമുള്ള ജനതയായി കുട്ടികളെ രൂപപ്പെടുത്താനും ലക്ഷ്യമാക്കിയാണ് 'വായന വസന്തം' ശാക്തീകരിച്ചത്. വായനാ പരിപോഷണ പദ്ധതികൾ നടപ്പിലാക്കി മികച്ച വായനക്കാരെ സൃഷ്ടിക്കാനാണ് ലക്ഷ്യം.
ഡി വി എൻ എൽ പി സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരുപാടിയിൽ അധ്യാപിക സോവെറിൻ അധ്യക്ഷത വഹിച്ചു. അധ്യാപിക മാരായ ഷെമീറ, അമിത, ദേവിക എന്നിവർ പങ്കെടുത്തു. പ്രധാനധ്യാപിക റാണി ടീച്ചർ സ്വാഗതവും, സ്കൂൾ ലീഡർ നന്ദി പറഞ്ഞു.