അങ്കണവാടികൾക്ക് പാത്രങ്ങൾ , കളിപ്പാട്ടം ,ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം നടത്തി.
വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2019-20 , 2020-21 വർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ അങ്കണവാടികൾക്ക് പാത്രങ്ങൾ , കളിപ്പാട്ടം ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവും നടത്തി. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ എസ് സബിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കൂടാതെ 2018-19 വർഷത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലേഖ ജമാലു നിർവ്വഹിച്ചു. ഐ സി ഡി എസ്സ് സൂപ്പർവൈസർ ഷീനത്ത് കെ പി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രന്യ ബിനീഷ് , പഞ്ചായത്ത് മെമ്പര്‍ ശ്രീകല ദേവാനന്ദ് എന്നിവർ സംസാരിച്ചു