വലപ്പാട് ഗ്രാമപഞ്ചായത്തിൽ കുറ്റികുരുമുളക് തൈകളുടെ വിതരണോദ്ഘാടനം നടത്തി
വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2021 -22 ജനകീയാസൂത്രണം പദ്ധതി പ്രകാരമുള്ള കുറ്റികുരുമുളക് തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് നിർവ്വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ തപതി സുധി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറാം വാർഡ് മെമ്പർ മണിലാൽ സ്വാഗതവും, കൃഷി ഓഫീസർ ഫാജിത റഹ്മാൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ പ്രഹർഷൻ കെ കെ, ഷിജി സുരേഷ്, അനിത കാർത്തികേയൻ എന്നിവർ പങ്കെടുത്തു.