ചാലക്കുടി താലൂക്കിൽ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം ഇന്ന്

ചാലക്കുടി താലൂക്കിൽ മുൻഗണനാ റേഷൻ കാർഡുകളുടെ താലൂക്ക് തല വിതരണം ഇന്ന് (ഒക്ടോബർ ഒന്നിന്) ഉച്ചയ്ക്ക് 2 മണിക്ക് ചാലക്കുടി മുനിസിപ്പൽ ജൂബിലി മന്ദിരം ഹാളിൽ നടക്കും. ബെന്നി ബെഹന്നാൻ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. അനർഹർ കൈവശം വെച്ചിരുന്ന പി എച്ച് എച്ച് പ്രയോറിറ്റി ഹൗസ് ഗോൾഡ് റേഷൻ കാർഡുകൾ സംസ്ഥാന സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ച് കാർഡുടമകൾ സ്വമേധയാ സർക്കാരിലേക്ക് തിരിച്ചേൽപ്പിച്ചിരുന്നു. ഇത്തരത്തിൽ ലഭ്യമായ കാർഡുകളാണ് അർഹരായ ആളുകളെ കണ്ടെത്തി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നേതൃത്വം നൽകിയത്. സനീഷ് കുമാർ ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Related Posts