ജില്ലാ ശിശുക്ഷേമ സമിതി യോഗം ഒക്ടോബർ 21ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ജനറൽ ബോഡി, എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങൾ ഒക്ടോബർ 21ന്. സമിതിയുടെ 2020-21വർഷത്തെ വരവ്, ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനാണ് യോഗം. ജനറൽ ബോഡി യോഗം രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗവും ചേരും. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ജെ എസ് ഷിജുഖാന്റെ അധ്യക്ഷതയിൽ ജില്ലാ ഓഫീസിൽ വെച്ചാണ് യോഗമെന്ന് അസി. ഡവലപ്മെന്റ് കമ്മീഷ്ണർ അറിയിച്ചു. യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയുടെ ഔദ്യോഗിക ഭാരവാഹികൾ, എക്‌സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.