പാട്ടത്തുക അടച്ചില്ല; ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ജില്ലാ കളക്ടര്‍
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അക്കൗണ്ടുകൾ കൊല്ലം ജില്ലാ കളക്ടർ മരവിപ്പിച്ചു. ജില്ലാ കളക്ടർ ഇടപെട്ട് കൊല്ലത്തെ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോളേജിന്‍റെ പാട്ടത്തുകയായ 21 കോടി രൂപ ശാസ്താംകോട്ട ദേവസ്വം ബോർഡ് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. പാട്ടത്തുക വിഷയത്തിൽ അപ്പീൽ പോകാനുള്ള ബോർഡിന്‍റെ നിർദ്ദേശം ലോ ഓഫീസർ അവഗണിച്ചു. അക്കൗണ്ട് മരവിപ്പിച്ചതോടെ വിവിധ ഗ്രൂപ്പുകളിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി.