ജില്ലാതല ഫയൽ അദാലത്ത് സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകൾ കാര്യക്ഷമമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ജില്ലാ, ഉപജില്ലാ ഓഫീസുകളെ പങ്കെടുപ്പിച്ച് ജില്ലാതല ഫയൽ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അദാലത്ത് ഉദ്ഘാടനം ചെയ്തു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പ്രശാന്ത് ലാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോഷി വർഗ്ഗീസ് നന്ദിയും പറഞ്ഞു. കർമ്മ പദ്ധതിയുടെ ഭാഗമായി 1330 ഫയലുകൾ തീർപ്പാക്കി. ശേഷിക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്താനുദ്ദേശിക്കുന്ന അദാലത്തിന്റെ മുന്നോടിയായിട്ടാണ് ജില്ലാതലത്തിൽ അദാലത്ത് സംഘടിപ്പിച്ചത്.

Related Posts