ജില്ലാതല ന്യൂനപക്ഷ ദിനാചരണം സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ജില്ലാതല ന്യൂനപക്ഷ ദിനാചരണം നടത്തി. സെന്റ് തോമസ് കോളേജ് മെഡ് ലികോട്ട് ഹാളിൽ ടി എൻ പ്രതാപൻ എം പി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. മതന്യൂനപക്ഷങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് എം പി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മത തീവ്രവാദത്തിനെതിരെ ന്യൂനപക്ഷ സംഘടനകൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ന്യൂനപക്ഷങ്ങളും പൊതുസമൂഹവും" എന്ന വിഷയത്തിൽ പ്രൊഫ.കെ എം ഫ്രാൻസിസ് വിഷയാവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ.മാർ അപ്രേം മെത്രാപ്പൊലീത്ത, മാർ ഓഗിൻ കുരിയാക്കോസ് എപ്പിസ്ക്കോപ്പ, ഡോ. കുരിയാക്കോസ് മോർ ക്ലെമിസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മുനീർ വരന്തരപ്പിള്ളി, ഡെപ്യൂട്ടി കലക്ടർ (ഡി എം) ഐ ജെ മധുസൂദനൻ, ഡോ.എം ബി ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.