ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023 -24 വാർഷിക പദ്ധതിയ്ക്ക് അംഗീകാരം നൽകി. ജില്ലാ പഞ്ചായത്തിന്റെ 347 പദ്ധതികളും കോർപ്പറേഷന്റെ 750 പദ്ധതികളും യോഗത്തിൽ അംഗീകരിച്ചിട്ടുണ്ട്.

മുൻ യോഗത്തിൽ 65 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. ഇനി ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് കൂടി അംഗീകാരം നൽകാനുണ്ട്.

ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ കലക്ടർ വി.ജെ കൃഷ്ണകുമാർ തേജ , ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത, സർക്കാർ നോമിനി ഡോ എം എൻ സുധാകരൻ, ജനകീയാസൂത്രണ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts