'കള'യിലെ നായിക ദിവ്യാ പിള്ള; ഇനി ശ്രീനിവാസൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ
ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഷാബു ഉസ്മാൻ അണിയിച്ചൊരുക്കുന്ന 'ലൂയിസ്' എന്ന ചിത്രത്തിൽ ദിവ്യാ പിള്ള എത്തുന്നു. 'അയാൾ ഞാനല്ല' 'ഊഴം' 'കള' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകർക്ക് സുപരിചിതയായ ദിവ്യാ പിള്ളയ്ക്ക് പ്രാധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തിൽ ഉള്ളത്.
മനു ഗോപാലാണ് തിരക്കഥ, ശ്രീനിവാസനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നത്. പ്രേക്ഷകർ ഇന്നോളം കണ്ടു പരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായാണ് ശ്രീനിവാസൻ 'ലൂയിസി'ൽ എത്തുന്നത്. ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ലെന, സ്മിനു സിജോ, മീനാക്ഷി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.