നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കം, ദുർഗാദേവിയുടെ വേഷത്തിൽ ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. വിവാഹത്തിനുശേഷം അഭിനയ രംഗത്തുനിന്ന് പൂർണമായി മാറി നില്ക്കുന്ന താരം കുടുംബത്തോടൊപ്പം അമേരിക്കയിലാണ് കഴിയുന്നത്.
മികച്ച നർത്തകി കൂടിയായ ദിവ്യ അമേരിക്കയിൽ ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. നൃത്ത വീഡിയോകൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കാനിരിക്കെ ദുർഗാദേവിയുടെ രൂപത്തിൽ നൃത്തം ചെയ്യുന്ന മനോഹരമായ ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നവരാത്രിക്ക് തുടക്കമായെന്നും ദുർഗാദേവിയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കാമെന്നും തന്റെ നവരാത്രി സന്ദേശത്തിൽ നടി പറയുന്നു. ജീവിത വഴിയിലെ തടസ്സങ്ങൾ അതുവഴി തളളിനീക്കാം. അന്ധകാരത്തെ അകറ്റി പ്രപഞ്ചത്തെ പ്രകാശപൂർണമാക്കുന്ന ദേവതയാണ് ദുർഗയെന്നും ദിവ്യ തന്റെ കുറിപ്പിൽ പറയുന്നു