തരംഗമായി ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ ഒരുക്കിയ ദീപാവലി സ്പെഷ്യൽ വസ്ത്രങ്ങൾ
പരമ്പരാഗത നോർത്ത് ഇന്ത്യൻ ഡിസൈനുകൾ ഇഴ ചേർത്ത് ആധുനിക കാലത്തിന്റെ അഭിരുചികൾ കൂടി വിലയിരുത്തിയാണ് ദീപാവലി സ്പെഷ്യൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്ന് സ്മൃതി സൈമൺ അറിയിച്ചു . ഡിസൈനിങ്ങിനും പൂർത്തീകരണത്തിനുമായി നല്ല ഒരു പഠനം തന്നെ നടത്തിയെന്ന് അദ്ധേഹം വ്യക്തമാക്കി . എന്തായാലും വസ്ത്രങ്ങൾ കാണുമ്പോൾ നമുക്കും അതിന്റെ പൂർണത ബോധ്യപ്പെടും . വസ്ത്രങ്ങൾ അണിഞ്ഞു മനോഹരമായ ദീപാവലി ഫോട്ടോ ഷൂട്ടും നടത്തി. സ്‌മൃതി ഫാഷൻ സ്റ്റൈൽസ് നടത്തിയ ഫോട്ടോഷൂട്ടിൽ മനോഹര വസ്ത്രങ്ങൾ അണിഞ്ഞത് ചലച്ചിത്ര താരങ്ങളായ ശ്രവണ, ഗായത്രി, ഐശ്വര്യ എന്നിവരാണ്. ഒട്ടേറെപ്പേരുടെ ദിവസങ്ങളോമുള്ള പ്രയത്നം കൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോ ഷൂട്ടിനായി താരങ്ങളെ അണിയിച്ചൊരുക്കിയത് സെലബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ അമരീഷ് സജീവനും മേക്കപ്പ് ആര്ടിസ്റ്റ് സൗമ്യ ഘോഷുമാണ്. വസ്ത്രങ്ങൾക്ക് യോജിക്കുന്ന ആഭരണ ശ്രേണി ഒരുക്കിയത് പ്രീതി പറക്കാട്ട് അയിരുന്നു. ദൃശ്യ ഭംഗി ചോരാതേ ദൃശ്യങ്ങൾ പകർത്തിയത് അഭിഷേക് സി ജയപ്രകാശും ബബിത ബേബിയും ചേർന്നാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന ദീപാവലി സന്ദേശം പോലെ കൊവിഡ് മഹാമാരി എന്ന അന്ധകാരത്തെ ഇല്ലാതാക്കി വീണ്ടും വെളിച്ചത്തിലേക്ക് സഞ്ചരിക്കാം എന്ന ശുഭ പ്രതീക്ഷയിൽ ആണ് തങ്ങൾ ഉള്ളതെന്നും, കൂടുതൽ പ്രൊജക്ടുകളുടെ ചർച്ചകൾ നടന്നു വരുന്നതായും സ്മൃതി സൈമൺ അറിയിച്ചു.