പബ്ലിക് വൈഫൈ ഉപയോഗിച്ച് ബാങ്കിങ്ങ് ഇടപാടുകൾ നടത്തരുത്; കേരള പൊലീസിൻ്റെ മുന്നറിയിപ്പ്
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തരുതെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്. സൈബർ സുരക്ഷാ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ബാങ്കിങ്ങ് ഇടപാടുകൾക്ക് പബ്ലിക് വൈഫൈ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുള്ളത്.
സ്മാർട് ഫോൺ ഉപയോക്താക്കൾ സോഫ്റ്റ് വെയറുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും ആൻ്റി വൈറസ് ഫയർ വോളുകൾ ഉപയോഗിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. സ്ട്രോങ്ങായ പാസ് വേഡുകൾ ഉപയോഗിക്കണം. ടു ഫാക്റ്റർ ഓതൻ്റിക്കേഷൻ ഉറപ്പാക്കണം. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങളിൽ നിന്നുമാത്രം ഡൗൺലോഡ് ചെയ്യണമെന്നും എടുത്ത് പറയുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഡാറ്റ ബാക്ക് അപ്പ് ചെയ്യാനും സംശയകരമായ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കാൻ ഇടയ്ക്കിടെ അക്കൗണ്ട് നിരീക്ഷിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.